About Us

Contact us

“തബ്‌ത്തീൽ”

ഓൺലൈൻ പാഠ്യ പദ്ധതി

ദീനീ അറിവുകൾ നേടിയെടുക്കുതിനു ഭൗതികജീവിതത്തിലെ തിരക്കുകൾ ഒരു തടസ്സമായി നിൽക്കുകയും, ചുറ്റുപാടുകളിൽ നടന്നു കൊണ്ടിരിക്കുന്ന ഖുർആൻ ഹദീസ് പഠനക്ലാസ്സുകളിൽ പങ്കെടുക്കുവാൻ സാധിക്കാതെ വരുകയും ചെയ്യുന്ന വിശ്വാസികളുടെ സാമൂഹ്യസാഹചര്യങ്ങളെ മറികടന്നു ദീനീവിഷയങ്ങളെ പഠിക്കുവാൻ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ രൂപം നൽകിയ ബ്രഹത്തായ ഓൺലൈൻ പാഠ്യ പദ്ധതിയാണ് “തബ്‌ത്തീൽ”.

ഏതൊരു സാധാരണക്കാരനും  ലളിതമായി ഉപയോഗിക്കാവുന്ന തരത്തിൽ വികസിപ്പിച്ചെടുത്ത  സൗജന്യ ആപ്‌ളിക്കേഷൻ (Android & iOS) വഴി റജിസ്റ്റർ ചെയ്യുന്നതിലൂടെ ഈ പാഠ്യപദ്ധതിയിലെ ഒരു വിദ്യാത്ഥിയാകുവാൻ  ലോകത്തിന്റെ നാനാ ഭാഗത്തു ജീവിക്കുന്ന മലയാളി സമൂഹത്തിനു സാധിക്കും ,

വിവിധ ദീനീ വിഷയങ്ങളെ പ്രഗൽഭ പണ്ഡിന്മാർ കേവലം 3 – 5 മിനുട്ടുകൾ കൊണ്ട്  സംക്ഷിപ്തമായി അവതരിപ്പിക്കുകയും  അതിനെ കോഴ്സുകളായി തിരിച്ചു സമയ ബന്ധിതമായി പരീക്ഷകൾ നടത്തുന്നതിലൂടെ പഠിച്ച പാഠങ്ങൾ ആഴത്തിൽ ഗ്രഹിക്കാൻ പഠിതാക്കൾക്ക് സാധിക്കുമെന്നതാണ്  ഈ പഠനരീതിയുടെ പ്രത്യേകത.  കോഴ്‌സുകളുടെ അവസാനം നടക്കുന്ന പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കുന്ന പഠിതാക്കൾ ആകർഷകമായ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായിരിക്കും.

നിങ്ങളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ , സഹപ്രവർത്തകർ , മറ്റു ബന്ധപ്പെട്ടവർ എന്നിവരെക്കൂടി ഈ പഠനരീതിയുടെ ഭാഗമാക്കുന്നതിലൂടെ മഹത്തായ ഈ പ്രബോധന പരിപാടിയുടെ ഭാഗമാകുവാൻ നമുക്കേവർക്കും അവസരം ലഭിക്കുന്നു. നാളെ റബ്ബിന്റെ കോടതിയിൽ പരലോകജീവിതവിജയത്തിനു ഈ പ്രവർത്തനം ഒരു കാരണമായേക്കാം, നാഥൻ അനുഗ്രഹിക്കട്ടെ

..അമീൻ.